മരണം ശ്വാസംമുട്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Monday, November 27, 2023 1:37 AM IST
കളമശേരി: കുസാറ്റ് ദുരന്തത്തിൽ നാലുപേരും മരിച്ചത് ശ്വാസംമുട്ടിയാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിനു പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച നാലുപേരുടെയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.