വീഴ്ച സമ്മതിച്ച് വിസി
Monday, November 27, 2023 1:37 AM IST
കളമശേരി: കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘാടനാ വീഴ്ച സമ്മതിച്ചു വി.സി. ഡോ. പി.ജി ശങ്കരന്. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റിവിടുന്നതില്‍ പാളിച്ച സംഭവിച്ചു. അതു തിരക്കിനു വഴിവച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആള്‍ക്കൂട്ടം പരിപാടി കാണാനെത്തി.
അധ്യാപകര്‍ ഉള്‍പ്പെടെ സംഘാടകസമിതിയില്‍ ഉണ്ടായിരുന്നു. സംഘാടകര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.