സിബിഎസ്ഇ സംസ്ഥാന കലോത്സവം: തൃശൂരും സില്‍വര്‍ ഹില്‍സും ജേതാക്കള്‍
Monday, November 27, 2023 1:37 AM IST
കാലടി: പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ തൃശൂര്‍ സഹോദയ കലാകിരീടം നിലനിര്‍ത്തി.
മലബാര്‍ സഹോദയ രണ്ടാം സ്ഥാനവും കൊച്ചി മെട്രോ സഹോദയ മൂന്നാം സ്ഥാനവും നേടി. സ്കൂളുകളില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളാണ് ജേതാക്കള്‍. കഴിഞ്ഞ വര്‍ഷവും തൃശൂരും സില്‍വര്‍ ഹില്സുമായിരുന്നു ജേതാക്കള്‍.
കാലടി ശ്രീ ശാരദ വിദ്യാലയത്തില്‍ നടന്ന സമാപന ചടങ്ങ് ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. കേരള സഹോദയ കൂട്ടായ്മ അധ്യക്ഷന്‍ റവ.ഡോ.സിജന് പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിച്ചു. നടി രജീഷ വിജയന് വിശിഷ്ടാതിഥിയായി.