കഞ്ചാവു കടത്ത്: പ്രതികൾക്ക് തടവും പിഴയും
Monday, November 27, 2023 1:37 AM IST
പാലക്കാട്: കഞ്ചാവുമായി പിടിയിലായ പ്രതികൾക്ക് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശി സുബിൻരാജ് (25), നെയ്യാറ്റിൻകര സ്വദേശി അനു (22) എന്നിവരെയാണ് പാലക്കാട് മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.