മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
Monday, November 27, 2023 1:37 AM IST
മണ്ണാർക്കാട്: നെല്ലിപ്പുഴ പാലത്തിനു സമീപം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ അഞ്ചു ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം റാവുത്തർ വീട്ടിൽ സഫ്വാനെ(26) യാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പട്രോളിങ്ങിന്റെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ നെല്ലിപ്പുഴ പാലത്തിനു സമീപം യുവാവ് ഒറ്റയ്ക്ക് ഇരിക്കുന്നതുകണ്ട് സംശയംതോന്നി ചോദ്യം ചെയ്തപ്പോഴാണ് മെത്തഫിറ്റമിൻ ഉണ്ടെന്നു മനസിലായത്.
രണ്ടുദിവസം മുന്പ് ബംഗളുരുവിൽ പോയി മടങ്ങുകയാണെന്നും മണ്ണാർക്കാട്ടെ സുഹൃത്തിനു നൽകാനായി കൊണ്ടുവന്ന മെത്തഫിറ്റമിൻ നൽകാനാണ് നെല്ലിപ്പുഴയിൽ കാത്തിരുന്നതെന്നും സഫ്വാൻ പറഞ്ഞു.