പഞ്ചാബ് കേസിലെ വിധി പഠിച്ച് കേരള ഗവർണർ
Sunday, November 26, 2023 2:38 AM IST
തിരുവനന്തപുരം: പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധി പഠിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
വെള്ളിയാഴ്ച രാത്രി രാജ്ഭവനിൽ മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നലെ പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട വിധി പഠിക്കുകയായിരുന്നു.
പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട വിധി പഠിക്കാൻ സുപ്രീം കോടതി രാജ്ഭവനോട് ആവശ്യപ്പെട്ടിരുന്നു. വിധിപ്പകർപ്പ് രാജ്ഭവൻ അധികൃതർ ഗവർണർക്ക് എത്തിച്ചു കൊടുത്തിരുന്നു.