നവകേരള സദസിലേക്ക് വീണ്ടും സ്കൂൾ ബസുകൾ
Sunday, November 26, 2023 2:38 AM IST
കോഴിക്കോട്: നവകേരള സദസിന് ആളുകളെ എത്തിക്കാൻ വീണ്ടും സ്കൂൾ ബസുകൾ. ബാലുശേരി മണ്ഡലം നവകേരള സദസിലേക്ക് ആളുകളെ എത്തിക്കാനാണ് സ്കൂൾ ബസുകൾ ഉപയോഗിച്ചത്. നാലു ബസുകളാണ് ഇതിനായി ഉപയോഗിച്ചത്.
നവകേരള യാത്രയിൽ ആളുകളെ എത്തിക്കാൻ സംഘാടകസമിതി അവശ്യപ്പെട്ടാൽ സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെയെത്തിക്കാൻ വീണ്ടും സ്കൂൾ ബസുകൾ ഉപയോഗിച്ചിരിക്കുന്നത്.