മറിയാമ്മ തോമസ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ
Sunday, November 26, 2023 2:38 AM IST
തിരുവനന്തപുരം: മലയാളിയായ മറിയാമ്മ തോമസ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി ചുമതലയേറ്റു. 1994 സിവിൽ സർവീസ് ബാച്ചിലെ ഉദ്യോഗസ്ഥയാണ്.
ഷില്ലോംഗ് ആസ്ഥാനമായ പോസ്റ്റൽ സർക്കിളിൽ മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.
പത്രപ്രവർത്തകനും ഇംഗ്ളീഷ് അധ്യാപകനുമായിരുന്ന കോട്ടയം മാന്നാനം പാട്ടശേരിൽ പരേതനായ എൻ.സി. തോമസിന്റെയും തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്ന മേരി തോമസിന്റെയും മകളാണ്. കുറവിലങ്ങാട് ദേവമാതാ കോളജിലെ പ്രഫസറായിരുന്ന ഡോ .ബെന്നി ജോസഫിന്റെ ഭാര്യയാണ്.