ഗഗൻയാൻ പദ്ധതി യാഥാർഥ്യത്തിനരികെ: ഐഎസ്ആർഒ ചെയർമാൻ
Sunday, November 26, 2023 2:38 AM IST
തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തു കൊണ്ടു പോകുന്നതിനുള്ള ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതിയായ ഗഗൻ യാൻ യാഥാർഥ്യത്തിനരികിലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്.
ജിഎക്സ് എന്നു പേരിട്ടിരിക്കുന്ന ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം അടുത്ത വർഷം ഏപ്രിലോടെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനുള്ളിൽ മറ്റ് പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎക്സ് മിഷൻ റോക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഡിസംബറിനു മുൻപായി ക്രയോജനിക് സ്റ്റേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും.