മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.5 അടിയിലെത്തി
Sunday, November 26, 2023 2:38 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം നാലിന് 136.5 അടിയായി. സെക്കൻഡിൽ 1742 ഘനയടി വെള്ളം അണക്കെട്ടിലേക്കൊഴുകിയെത്തുന്പോൾ 1000 ഘനയടി വെള്ളം തമിഴ് നാട്ടിലേക്കൊഴുക്കുന്നുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ മഴ മാറിനിന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ജലനിരപ്പ് 136 അടിയിലെത്തിയതോടെ ആദ്യത്തെ ജാഗ്രതാ നിർദ്ദേശം തമിഴ്നാട് കേരളത്തിന് നൽകിയിരുന്നു.
ജലനിരപ്പ് 140 ലും 141 ലും എത്തുന്പോൾ രണ്ടും മൂന്നും മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിക്കും.