കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ വിദ്യാദർശൻ യാത്രയ്ക്ക് തുടക്കമായി
Sunday, November 26, 2023 2:38 AM IST
ചിറ്റാരിക്കാൽ: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉയർത്തി കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാദർശൻ യാത്രയ്ക്ക് തുടക്കമായി.
ചിറ്റാരിക്കാലിൽ നടന്ന ചടങ്ങിൽ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറത്തിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
യാത്രയുടെ ഭാഗമായുള്ള കലാജാഥയുടെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. വിദ്യാദർശൻ യാത്ര 30 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ എത്തിച്ചേരും.
സമാപന സമ്മേളനം കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും.