രക്ഷാ പാക്കേജ് മന്ത്രിസഭ ചർച്ച ചെയ്തില്ല
Thursday, October 5, 2023 2:20 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഒട്ടുമിക്ക മന്ത്രിമാരും തിരുവനന്തപുരത്ത് ഇല്ലാതിരുന്ന സാഹചര്യത്തിൽ ഇന്നലെ മന്ത്രിസഭായോഗം ഓണ്‍ലൈനായാണു ചേർന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽനിന്ന് ഓണ്‍ലൈനായി മന്ത്രിസഭായോഗത്തിനു നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കൊച്ചിയിലും ഇന്നു കോഴിക്കോടും മേഖലാ യോഗം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്താതിരുന്നത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ. വാസൻ, ആർ. ബിന്ദു തുടങ്ങിയവർ ഓണ്‍ലൈനായി മറ്റു സ്ഥലങ്ങളിൽനിന്നാണ് മന്ത്രിസഭയിൽ പങ്കുചേർന്നത്. നിക്ഷേപതട്ടിപ്പു നടന്ന കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് തുക വിതരണം ചെയ്യാനായി നിക്ഷേപ സമാഹരണം നടത്താനുള്ള തീരുമാനം ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ വിശദ ചർച്ചയ്ക്ക് എത്തിയില്ലെന്നാണു വിവരം.
വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കലും അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങളുമായിരുന്നു അജൻഡയിലെ പ്രധാന ഇനങ്ങൾ.