എൻഡിഎ ബന്ധം : ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡി-എസ് കേരളഘടകം
Monday, October 2, 2023 5:06 AM IST
കോഴിക്കോട്: എൻഡിഎ ബന്ധത്തിലെ അതൃപ്തി എച്ച്.ഡി. ദേവഗൗഡയെ അറിയിച്ച് ജെഡിഎസ് കേരളഘടകം. ബിജെപിയുമായി ചേർന്നുപോകില്ലെന്ന് ജെഡി-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് വ്യക്തമാക്കി. തുടർ തീരുമാനം ഏഴിനു ചേരുന്ന നിർവാഹക സമിതിയോഗത്തിൽ എടുക്കും.
2006ലും ദേശീയ നേതൃത്വം എൻഡിഎ സഖ്യത്തിന്റെ ഭാഗമായപ്പോഴും വ്യത്യസ്ത നിലപാടുമായി കേരള ഘടകം മുന്നോട്ടു പോയിട്ടുണ്ടെന്ന് മാത്യു ടി. തോമസ് പറഞ്ഞു. കേരളത്തെ സംബന്ധിച്ച് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ദേവഗൗഡ നേരത്തേ വ്യക്തമാക്കിയിരുന്നു. സമാന നിലപാടായിരിക്കും കേരളഘടകം എടുക്കുക. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണു ജെഡി-എസും ബിജെപിയും അടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡി-എസും ബിജെപിയും സഖ്യത്തിൽ മത്സരിക്കും.