മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കണം: പ്രോ-ലൈഫ് അപ്പൊസ്തലേറ്റ്
Monday, October 2, 2023 5:06 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ശ്രമിക്കണമെന്ന് പ്രോ-ലൈഫ് അപ്പൊസ്തലേറ്റ് ആവശ്യപ്പെട്ടു.
കേരളത്തിലെ ആറു ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന് അപകടത്തിലാക്കുമെന്ന ആശങ്കയുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ മൗനം തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക മനസിലാക്കി ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.