കാര്‍ട്ടൂണിസ്റ്റ് സുകുമാറിനു വിട
Monday, October 2, 2023 5:05 AM IST
കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ എമ്പ്രാന്മഠത്തില് സംസ്കരിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നുവരെ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് തൃപ്പൂണിത്തുറയിലെ എമ്പ്രാന്മഠത്തില് എത്തിച്ചത്. ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം സഹോദരീപുത്രന് അനന്തകൃഷ്ണന് ചിതയ്ക്ക് തീകൊളുത്തി.
കാക്കനാട് പാലച്ചുവട്ടിലെ മകളുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹത്തില്‍ മന്ത്രി പി.രാജീവ്, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, സാംസ്കാരികമന്ത്രി സജി ചെറിയാന്, ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ് എന്നിവര്‍ക്കുവേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു.