കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം; മന്ത്രിക്കും വിസിക്കും യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
Thursday, June 8, 2023 3:21 AM IST
കൊച്ചി: കെ. വിദ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പരീക്ഷയെ ഴുതാതെ പാസാക്കിയ മഹാരാജാസ് കോളജ് അധികൃതർക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടും കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റി കോളജിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ഡിസിസിയില്‍നിന്ന് കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികൾ അണിനിരന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ കെ. വിദ്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി.