ജെഡി-എസ് കേരള ഘടകം എൽഡിഎഫ് വിടില്ല
Thursday, June 8, 2023 3:21 AM IST
പ്രബൽ ഭരതൻ
കോഴിക്കോട്: ദേശീയതലത്തിൽ ജെഡിഎസ് എൻഡിഎയുടെ ഭാഗാമാകാനുള്ള ചർച്ച തകൃതിയായി നടക്കവേ നെഞ്ചിടിപ്പോടെ കേരള ഘടകം. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡി-എസ് എൻഡിഎ ഘടകകക്ഷി ആയാൽ കേരളത്തിലെ നേതാക്കൾ പുതുവഴി തേടണമെന്ന സാഹചര്യമാണു നിലനിൽക്കുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന കേരള നേതാക്കൾ എൻഡിഎയുമായി കൈകോർക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്.
ദേശീയ നേതൃത്വം എൻഡിഎയുടെ ഭാഗമാകുന്നുവെന്ന ഔദ്യോഗിക അറിയിപ്പു ലഭിച്ചാലുടൻ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നു ജെഡിഎസ് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ദീപികയോടു പറഞ്ഞു.
ജെഡി-എസ് കേരള ഘടകം എന്ന നിലയിൽ എൽഡിഎഫിൽത്തന്നെ തുടരും. ഇടതുമുന്നണി വിട്ട് ജെഡി-എസ് കേരള ഘടകം കൂടുമാറില്ലെന്നും ലോഹ്യ കൂട്ടിച്ചേ ർത്തു.