മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഹര്‍ജി മാറ്റി
Thursday, June 8, 2023 3:21 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഡിവിഷന് ബെഞ്ച് വാദം കേട്ടശേഷം മൂന്നംഗ ഫുള്‍ബെഞ്ചിനു വിട്ടതിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി ജൂലൈ അഞ്ചിലേക്കു മാറ്റി.
തിരുവനന്തപുരം നേമം സ്വദേശി ആര്.എസ്. ശശികുമാറാണ് ഹർജി നല്‍കിയത്. ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ലോകായുക്ത ഫുള്‍ ബെഞ്ച് പരാതി ജൂലൈ 10ന് പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതി ഹര്‍ജി ജൂലൈ അഞ്ചിലേക്ക് മാറ്റിയത്.