മഹാരാജാസിന്റെ സ്വയംഭരണാധികാരം തിരിച്ചെടുക്കണം: ഹൈബി ഈഡന്
Thursday, June 8, 2023 2:42 AM IST
കൊച്ചി: വിദ്യാര്‍ഥികളെന്ന വ്യാജേന കൊടുംക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന മഹാരാജാസ് കോളജിന്റെ സ്വയംഭരണാധികാരം തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈബി ഈഡന് എംപി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയെഴുതാതെ ജയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നു. മഹാരാജാസ് കേന്ദ്രീകരിച്ച് എസ്എഫ്ഐ നടത്തിവരുന്ന ഗൂഢപ്രവര്‍ത്തനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവരികയാണ്.
സാധാരണ രാഷ്ട്രീയസംഘട്ടനങ്ങളുടെ ഭാഗമായി മാത്രം കേസുകളുള്ള വ്യക്തിയല്ല ഒരു കൊടും ക്രിമിനലാണ് പി.എം. ആര്‍ഷോ. ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കുന്നതിന് മഹാരാജാസ് കോളജ് അധികൃതര്‍ കോളജിന്റെ സ്വയംഭരണാധികാരത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ മഹാരാജാസ് കോളജിന്റെ സ്വയംഭരണാധികാരം എടുത്തുകളയണമെന്നും എംപി ആവശ്യപ്പെട്ടു.