ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനുള്ള സർക്കാർ ഗാരന്റി 100 കോടിയായി ഉയർത്തി
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനുള്ള (കെഎസ്എംഎഫ്ഡിസി) സംസ്ഥാന സർക്കാർ ഗാരന്റി 50 കോടി രൂപയിൽനിന്ന് 100 കോടി രൂപയായി ഉയർത്തി.
കോർപറേഷനിൽനിന്നു വായ്പയെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ ക്ഷേമപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നിന് ഗാരന്റി വർധിപ്പിക്കണമെന്ന് കെഎസ്എംഎഫ്ഡിസി സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്നു കൂടുതൽ ലോണുകൾ ലഭ്യമാക്കുന്നതിനും ഗാരന്റി വർധിപ്പിക്കണമെന്നു കെഎസ്എംഎഫ്ഡിസി എംഡിയും സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.