ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ അമേരിക്കയിലേക്ക്
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നാളെ പുലർച്ചെ യുഎസിലേക്കു പോകും. പുലർച്ചെ മൂന്നിനുള്ള വിമാനത്തിലാണു പുറപ്പെടുക. യുഎസ്, ക്യൂബൻ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി 19നു പുലർച്ചെ മടങ്ങിയെത്തും.