ആഗോള സുന്നഹദോസ്: ജനറൽ സെക്രട്ടേറിയറ്റ് ചേർന്നു
Wednesday, June 7, 2023 12:48 AM IST
നെടുമ്പാശേരി : ലെബനോനിലെ പാത്രിയർക്കാ ആസ്ഥാനത്ത് നടക്കുന്ന ആഗോള സുന്നഹദോസിന് മുന്നോടിയായുള്ള ജനറൽ സെക്രട്ടേറിയറ്റ് യോഗം പാത്രിയാർക്കീസ് മാർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവയുടെ അധ്യക്ഷതയിൽ നടന്നു. ഇന്നുമുതൽ പത്തുവരെയാണ് സുന്നഹദോസ്.