മതിയായ രേഖകളില്ല; പൃഥ്വിരാജിന്റെ കാരവൻ രജിസ്റ്റർ ചെയ്യാനായില്ല
Wednesday, June 7, 2023 12:48 AM IST
കാക്കനാട് : ആവശ്യമുള്ള രേഖകൾ മുഴുവൻ ഹാജരാക്കാത്തതിനാൽ നടൻ പൃഥ്വിരാജിന്റെ കാരവന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാനായില്ല. ഇന്നലെ രാവിലെ 11 നാണ് കാക്കനാട് ആർടി ഓഫീസിൽ കാരവൻ എത്തിച്ചത്. ഇതിന്റെ ബോഡി നിർമാണം പൂനെയിലായിരുന്നു.
ബോഡി നിർമിച്ച കമ്പനിയിൽനിന്നു കെആർഎ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതാണ് രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനു കാരണം. അടുത്ത ദിവസം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.