പരീക്ഷ എഴുതാതെ ജയിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം: കെ.സുരേന്ദ്രൻ
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ പിജി വിദ്യാർഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആർഷോയ്ക്കു എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.