ഡോക്ടര്‍ ദമ്പതികള്‍ മരിച്ചനിലയില്‍
Sunday, June 4, 2023 12:17 AM IST
കോഴിക്കോട്: മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍ (70), ഭാര്യ ശോഭ മനോഹര്‍ (68) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്.
അമിതമായ അളവില്‍ ഗുളിക കഴിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ സ്വദേശികളായ ഇവര്‍ ആറു മാസമായി കോഴിക്കോട് മലാപറമ്പ് ഹൗസിംഗ് കോളനിയിലാണ് താമസിച്ചിരുന്നത്. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.