സ്വത്ത് സമ്പാദനം: കെ.എം. ഷാജിയുടെ ഹര്‍ജി മാറ്റി
Thursday, June 1, 2023 12:47 AM IST
കൊച്ചി: വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തനിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി ആറിനു പരിഗണിക്കാന്‍ മാറ്റി.
ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണു ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആര്. ഹരീഷ് നല്കിയ പരാതിയിലാണ് കെ.എം. ഷാജിക്കെതിരേ കേസെടുക്കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങി 1.62 കോടി രൂപ ചെലവിട്ടു വീടുവച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.