നെൽ കർഷകർ സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം നടത്തി
Thursday, June 1, 2023 12:47 AM IST
തിരുവനന്തപുരം: നെൽകർഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ പിച്ച തെണ്ടി കർഷകർ സത്യഗ്രഹ സമരം നടത്തി.
കർഷകനിൽ നിന്നും സർക്കാർ സംഭരിച്ച നെൽവില ഉടൻ നൽകുക, ഹാൻഡിലിംഗ് ചാർജ് പൂർണമായും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തിയ സമരം നെൽകർഷക സംരക്ഷണ സമിതി കോ-ഓർഡിനേറ്റർ സോണിച്ചൻ പുളിംകുന്ന് ഉത്ഘാടനം ചെയ്തു.
സമിതി ചങ്ങനാശേരി മേഖലാ രക്ഷാധികാരി വി.ജെ. ലാലി മുഖ്യപ്രസംഗം നടത്തി. നെൽകർഷക സംരക്ഷണ സമിതി സെൻട്രൽ കമ്മി റ്റി കണ്‍വീനർമാരായ പി.ആർ.സതീശൻ, ജയിസ് കല്ലൂപ്പാത്ര, ദില്ലി ചലോ കർഷക സമരസംഘടനായ എഐകെകെഎസ് സംസ്ഥാന പ്രസിഡന്റ് എ.എ. അസീസ്, ഷൈലാ കെ.ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.