സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്
Thursday, June 1, 2023 12:47 AM IST
തിരുവനന്തപുരം: മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഈ മാസം രണ്ടു മുതൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്നു മന്ത്രി വീണാ ജോർജ്.
താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ക്ലിനിക്കുകൾ ആരംഭിക്കുക. കൂടാതെ ആശുപത്രികളിൽ ഫീവർ വാർഡുകളും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിനു വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.
വേനൽമഴയെ തുടർന്നു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.