മൃഗഡോക്ടർമാരുടെ സേവനം വീട്ടുപടിക്കൽ: മന്ത്രി
Wednesday, May 31, 2023 1:30 AM IST
നെടുമ്പാശേരി: മൃഗഡോക്ടർമാരുടെ സേവനം വീട്ടിലെത്തിക്കുന്നതിനുള്ള നടപടികളായതായി മന്ത്രി ജെ. ചിഞ്ചുറാണി.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വാഹനം നൽകും. കേന്ദ്രസർക്കാർ നൽകിയ 4.5 കോടി ചെലവഴിച്ച് ഇതിനകം 29 ബ്ലോക്കുകൾക്കു വാഹനം നൽകി. ബാക്കി 127 ബ്ലോക്കുകൾക്കായി 14 കോടി രൂപ കിഫ്ബി മുഖേന ഉറപ്പാക്കിയിട്ടുണ്ട്.
ഉടൻ ടെൻഡർ വിളിച്ചു നടപടികൾ പൂർത്തിയാക്കും. ഡോക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്നുപേരുടെ സേവനമുണ്ടാകും. 1962 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ സേവനം ലഭ്യമാകും. മൃഗഡോക്ടർമാർ ഇല്ലാത്തതിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചെന്നും മന്ത്രി അറിയിച്ചു.