ക്ഷീരമേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം: മന്ത്രി
Wednesday, May 31, 2023 1:29 AM IST
നെടുമ്പാശേരി: ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.
പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് സമ്മേളനവും (ലയം 2023) മികച്ച കര്‍ഷകര്‍ക്കും ഡീലര്‍മാര്‍ക്കുമുള്ള പുരസ്കാര സമര്‍പ്പണവും നെടുമ്പാശേരി സിയാല്‍ കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ, അസി. ജനറൽ മാനേജർ ഉഷ പത്മനാഭൻ, എം. ടി. ജയൻ, പി.എൻ. ബിന്ദു, ഡോ. ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു.
സ്വന്തമായി ഡയറി ഫാമുകളുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിലെ പ്രസിഡന്റിനുള്ള പുരസ്ക്കാരം കോട്ടയം ഇരുമ്പയം കെയുസിഎസ് പ്രസിഡന്റ് പി. ഡി. ജോസഫിനും സ്വന്തമായി ഡയറി ഫാമുകളുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിലെ സെക്രട്ടറിക്കുള്ള പുരസ്കാരം ഇടുക്കി ഇരുമ്പുപാലം കെയുസിഎസ് സെക്രട്ടറി ആശ മാത്യുവിനും ആലപ്പുഴയിലെ നമിത എസ്. ലാലിനും സംസ്ഥാനത്തെ മികച്ച ഡീലർക്കുള്ള സമ്മാനം എറണാകുളം ജില്ലയിലെ പി.എ. അനൂപിനും രണ്ടാം സമ്മാനം കണ്ണൂരിലെ എ.ജി.മാത്യുവിനും മികച്ച സൊസൈറ്റിക്കുള്ള സമ്മാനം സുല്‍ത്താന്‍ബത്തേരിയിലെ സിഎസ്എംഎസിനും രണ്ടാം സ്ഥാനം മാനന്തവാടിയിലെ കെയുസിഎസിനും ലഭിച്ചു. പുരസ്കാരങ്ങൾ ലഭിച്ചവരെ ഫീഡ്സ് ബ്രാൻഡ് അംബാസിഡർ ജയറാം പൊന്നാടയണിയിച്ചു.