വര്‍ഗീസ് ചെമ്പോല സീനിയര്‍ നോണ്‍ ജേർണലിസ്റ്റ് അസോസിയേഷന് പ്രസിഡന്റ്
Wednesday, May 31, 2023 1:29 AM IST
കോട്ടയം: കേരള സീനിയര്‍ നോണ്‍ ജേർണലിസ്റ്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി വര്‍ഗീസ് ചെമ്പോല (കോട്ടയം) ജനറല്‍ സെക്രട്ടറിയായി വേണു പെരുമണ്ണ (കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ എ.എം. കുര്യന് (വൈസ്പ്രസിഡന്റ്) എം.സി. കുര്യാക്കോസ് (സെക്രട്ടറി) യു. ബാബുരാജ് (ട്രഷറര്‍).
പെന്ഷന് വര്‍ധന സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ജി. മോഹനന്, ടി.കെ. ചെറിയാന്, പി. ഗോപാലകൃഷ്ണന്, പി. കരുണാകരന്, പി. പ്രേമചന്ദ്രന്, എം.കെ. പ്രഭാകരന്, ടി.കെ. രാമചന്ദ്രന് എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.