രമേശ് ചെന്നിത്തലയുടെ അവകാശലംഘന നോട്ടീസിൽ അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കർ
Tuesday, May 30, 2023 1:43 AM IST
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർക്കെതിരേ നിയമസഭാ വാച്ച് ആൻഡ് വാർഡുമാർ ആരോപണം ഉന്നയിച്ച സംഭവത്തിൽ വാച്ച് ആൻഡ് വാർഡുമാർക്കെതിരെയും മ്യൂസിയം എസ് ഐക്കെതിരേയും രമേശ് ചെന്നിത്തല നൽകിയ അവകാശ ലംഘന നോട്ടീസിന്മേൽ സ്പീക്കർ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിച്ചു.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്ഐ പി.ഡി. ജിജുകുമാർ, നിയമസഭാ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സാർജന്റ് അസിസ്റ്റന്റ് ഷീന എന്നിവർക്കെതിരേ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണം എന്ന് രമേശ് ചെന്നിത്തല സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പ്രവിലേജ് ആൻഡ് എത്തിക്സ് കമ്മറ്റിയോട് സംഭവം സംബന്ധിച്ച് റിപ്പേർട്ട് നൽകാൻ നിർദേശിച്ചിട്ടുള്ളത്.