സിസ്റ്റര്‍ മേരി ആന്സ ഡിഐഎച്ച് വിജയപുരം രൂപത വൈസ് ചാന്‍സലര്‍
Tuesday, May 30, 2023 12:25 AM IST
കോട്ടയം: ഡോട്ടേഴ്സ് ഓഫ് ഇമാക്യൂലേറ്റ് ഹാര്‍ട്ട് അംഗമായ സിസ്റ്റര്‍ മേരി ആന്സ വിജയപുരം രൂപതയുടെ വൈസ് ചാന്‍സലറായി ചുമതലയേറ്റു.
2017ല്‍ നിത്യവ്രത വാഗ്ദാനം നടത്തിയ സിസ്റ്റര്‍ ആന്സ ബാംഗളൂര്‍ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. മൂന്നാര്‍ ചിത്തിരപുരം നിത്യസഹായമാത ഇടവക കുമ്പോളത്തുപറമ്പില്‍ ഫിലിപ്-ത്രേസ്യ ദമ്പതികളുടെ മകളാണ്.
സഹോദരന് ഫാ. അലക്സ് കുന്പോളത്തുപറമ്പില് വിജയപുരം രൂപതാ വൈദികനാണ്. കേരളത്തില്‍ ആദ്യമായാണ് രൂപതാ വൈസ് ചാന്‍സലര്‍ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്.