സംസ്ഥാന പ്രഫഷണല്‍ നാടകമത്സരത്തിനു യവനിക ഉയര്‍ന്നു
Tuesday, May 30, 2023 12:25 AM IST
തൃശൂര്‍: അരങ്ങിനെ തൊട്ടുണര്‍ത്തി കേരള യവനിക ഉയര്‍ന്നു. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും നാടകപ്രേമികള്ക്കു നാടകം കണ്ടാസ്വദിക്കാം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പത്തു നാടകങ്ങളാണ് സംസ്ഥാന പ്രഫഷണല്‍ നാടകമത്സരത്തിനുള്ളത്.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തില്‍ രാവിലെ 10.30നും വൈകുന്നേരം ആറിനുമാണ് അവതരണങ്ങള്‍. മന്ത്രി ഡോ.ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രന് എംഎല്‍എ അധ്യക്ഷനായിരുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സംബന്ധിച്ചു.
മനോജ് നാരായണന് സംവിധാനം ചെയ്ത അപരാജിതര്‍ ആയിരുന്നു ആദ്യദിനത്തില്‍ ആദ്യം അരങ്ങിലെത്തിയത്.
ഇന്നലെ വൈകീട്ട് രാജേഷ് ഇരുളം സംവിധാനം ചെയ്ത കടലാസിലെ ആന എന്ന നാടകം അവതരിപ്പിച്ചു.