എം.വി. ഗോവിന്ദന്റെ പ്രസ്താവന അഴിമതിയെ വെള്ളപൂശാൻ: ചെന്നിത്തല
Tuesday, May 30, 2023 12:24 AM IST
തിരുവനന്തപുരം: എഐ കാമറ വിവാദത്തിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അഴിമതിയെ വെള്ളപൂശാനെന്നു കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് എഐ കാമറ ഇടപാടിലെ കോടികളുടെ അഴിമതി സംബന്ധിച്ച ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. അഴിമതി പൊതുജനത്തിനും ബോധ്യമായിക്കഴിഞ്ഞെന്നും ചെത്തിത്തല പറഞ്ഞു.