രാഷ്ട്രീയ കിസാന്‍ മഹാസംഘ് മാര്‍ച്ച് ഇന്ന്
Tuesday, May 30, 2023 12:24 AM IST
കൊച്ചി: കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിക്കു മുന്നിലേക്ക് ഇന്ന് കര്‍ഷക പ്രതിഷേധമാര്‍ച്ചും ധർണയും നടത്തും.
അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പിരിച്ചുവിടണമെന്നും വന്യജീവി ആക്രമണ ങ്ങളില്‍നിന്നു ജനങ്ങള്‍ക്കുള്ള നിയമപരിരക്ഷ ഹൈക്കോടതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണു മാർച്ച്.
രാവിലെ പത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിനു സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കുമെന്ന് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
മാർച്ചിന് മുന്നോടിയായി നടന്ന സംസ്ഥാന പ്രതിനിധിസമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി.