കര്ഷകന് ജീവനൊടുക്കി
Monday, May 29, 2023 12:41 AM IST
അരണപ്പാറ(വയനാട്): തിരുനെല്ലിയില്‍ കര്ഷകന് ജീവനൊടുക്കി. അരണപ്പാറ പി.കെ. തിമ്മപ്പന് (50) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കടബാധ്യത ഉണ്ടായിരുന്നതായും അതുമൂലമുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നതായും ബന്ധുക്കള്‍ പറയുന്നു. ഭാര്യ: ശ്രീജ. മക്കള്‍: ഗൗതം കൃഷ്ണ കാര്‍ത്തിക്, ലക്ഷ്മി പ്രിയ.