സിസ്റ്റർ മോളി ആട്ടുളി മദർ ജനറൽ
Monday, May 29, 2023 12:41 AM IST
തിരുവനന്തപുരം: കർമ്മലീത്താ സന്യാസിനീ സമൂഹത്തിന്റെ (സിസിആർ) മദർ ജനറലായി സിസ്റ്റർ മോളി ആട്ടുളി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്നുവന്ന ജനറൽ കൗണ്‍സിൽ യോഗമാണു സിസ്റ്റർ മോളി ഉൾപ്പെട്ട അഞ്ചംഗ ജനറൽ കൗണ്‍സിലിനെ തെരഞ്ഞെടുത്തത്. കേരളത്തിൽ സ്ത്രീവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന കർമ്മലീത്താ സന്യാസിനീ സമൂഹത്തിന്റെ ജനറൽ കൗണ്‍സിലംഗമായി കഴിഞ്ഞ 12 വർഷമായി സിസ്റ്റർ മോളി പ്രവർത്തിച്ചുവരികയാണ്.
സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കോളജുകളിൽ സേവനമനുഷ്ഠിച്ചിരുന്നു. വരാപ്പുഴ അതിരൂപതാംഗമായ സിസ്റ്റർ മോളിയുടെ സഹോദരൻ ഫാ. ജോണ്‍ ആട്ടുളി ഒബ്ളേറ്റസ് ഓഫ് സെന്റ് ജോസഫ് സന്യാസ സമൂഹത്തിന്റെ വൈസ് ജനറലായി റോമിൽ പ്രവർത്തിച്ചുവരുന്നു.