കുര്‍ബാനയോടുള്ള ഭക്തി വിശ്വാസത്തില്‍ ആഴപ്പെടാന്‍ സഹായിക്കും: ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്
Sunday, May 28, 2023 2:58 AM IST
കൊച്ചി: പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി നമ്മെ വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കുന്നുവെന്ന് ബിഷപ് സാമുവൽ മാര്‍ ഐറേനിയോസ്. കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിന് ഒരുക്കമായിട്ടുള്ള റിസോഴ്സ് ടീം പരിശീലനക്കളരി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
പരിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളാണ് മൂന്നു ദിവസത്തെ പരിശീലനക്കളരിയില്‍ പഠനവിധേയമാക്കിയത്. കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനപ്രകാരം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ കേരള കത്തോലിക്കാസഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും.