മും​​ബൈ: ഇ​​ന്ത്യ​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ൽ വെ​​ള്ളി​​യാ​​ഴ്ച പൂ​​ന​​യി​​ൽ അ​​ര​​ങ്ങേ​​റി​​യ നാ​​ലാം ട്വ​​ന്‍റി-20​​ക്കി​​ടെ​​യി​​ൽ ന​​ട​​ന്ന ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ൻ വി​​വാ​​ദം ആ​​ളി​​ക്ക​​ത്തു​​ന്ന​​തി​​നി​​ടെ പ​​ര​​ന്പ​​ര​​യി​​ലെ അ​​ഞ്ചാം മ​​ത്സ​​രം ഇ​​ന്നു മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ.

പൂ​​ന​​യി​​ൽ 15 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ ഇ​​ന്ത്യ 3-1നു ​​പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ജ​​യി​​ച്ച് ക​​ണ്‍​ക​​ഷ​​ൻ ച​​തി​​യി​​ലൂ​​ടെ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ ടീം ​​ഇ​​ന്ത്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ല​​ക്ഷ്യം. രാ​​ത്രി ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം.

നാ​​ലാം മ​​ത്സ​​ര​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​ത്

ഇ​​ന്ത്യ​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ൽ ന​​ട​​ന്ന നാ​​ലാം മ​​ത്സ​​ര​​ത്തി​​ൽ പേ​​സ് ഓ​​ൾ​​റൗ​​ണ്ട​​ർ ശി​​വം ദു​​ബെ​​യു​​ടെ ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ടാ​​യി പേ​​സ​​ർ ഹ​​ർ​​ഷി​​ത് റാ​​ണ​​യാ​​ണ് എ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ റ​​ണ്ണൗ​​ട്ടാ​​കു​​ന്ന​​തി​​നു മു​​ന്പ് ദു​​ബെ​​യു​​ടെ ഹെ​​ൽ​​മ​​റ്റി​​ൽ പ​​ന്തു​​കൊ​​ണ്ട് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. അ​​വ​​സാ​​ന ഓ​​വ​​റി​​നി​​ടെ​​യാ​​യി​​രു​​ന്നു ഹെ​​ൽ​​മ​​റ്റി​​ൽ പ​​ന്ത് കൊ​​ണ്ട​​ത്. 34 പ​​ന്തി​​ൽ 53 റ​​ണ്‍​സ് നേ​​ടി​​യ ദു​​ബെ, ഇ​​ന്നിം​​ഗ്സി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ൽ റ​​ണ്ണൗ​​ട്ടാ​​യി.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്നിം​​ഗ്സ് തു​​ട​​ങ്ങി​​യ​​പ്പോ​​ൾ ര​​മ​​ണ്‍​ദീ​​പ് സിം​​ഗ് സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ഫീ​​ൽ​​ഡ​​റാ​​യെ​​ത്തി. എ​​ന്നാ​​ൽ, ഒ​​ന്പ​​താം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ൽ ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ആ​​യി ഹ​​ർ​​ഷി​​ത് റാ​​ണ മൈ​​താ​​ന​​ത്തെ​​ത്തി. മ​​ത്സ​​ര​​ത്തി​​ലെ 11-ാം ഓ​​വ​​ർ എ​​റി​​ഞ്ഞ റാ​​ണ, ര​​ണ്ടാം പ​​ന്തി​​ൽ ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണി​​നെ (9) പു​​റ​​ത്താ​​ക്കി.

റാ​​ണ​​യു​​ടെ അ​​ര​​ങ്ങേ​​റ്റ ട്വ​​ന്‍റി-20​​യി​​ലെ ആ​​ദ്യ ഓ​​വ​​റാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ജേ​​ക​​ബ് ബെ​​ഥേ​​ൽ (6), ജാ​​മി ഓ​​വ​​ർ​​ട്ട​​ണ്‍ (19) എ​​ന്നി​​വ​​രെ​​യും റാ​​ണ മ​​ട​​ക്കി അ​​യ​​ച്ചു. ചു​​രു​​ക്ക​​ത്തി​​ൽ ദു​​ബെ​​യും (53) റാ​​ണ​​യും (3/33) ചേ​​ർ​​ന്നാ​​ണ് ഇ​​ന്ത്യ​​ക്ക് 15 റ​​ണ്‍​സ് ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 182 റ​​ണ്‍​സ് ല​​ക്ഷ്യം പി​​ന്തു​​ട​​ർ​​ന്ന ഇം​​ഗ്ല​​ണ്ട് 166നു ​​പു​​റ​​ത്താ​​കു​​ക​​യാ​​യി​​രു​​ന്നു.


ചെ​​യ്ത​​ത് ശ​​രി​​യോ

ടീം ​​ഇ​​ന്ത്യ ചെ​​യ്ത​​ത് തി​​ക​​ച്ചും തെ​​റ്റാ​​ണെ​​ന്ന് മ​​ത്സ​​ര​​ത്തി​​നു പി​​ന്നാ​​ലെ ഇം​​ഗ്ല​​ണ്ട് ക്യാ​​പ്റ്റ​​ൻ ജോ​​സ് ബ​​ട്‌​ല​​ർ ആരോപിച്ചു. ‘ലൈ​​ക്ക് ഫോ​​ർ ലൈ​​ക്ക്’ ക​​ണ്‍​ക​​ഷ​​ൻ അ​​ല്ല ഇ​​ന്ത്യ ന​​ട​​ത്തി​​യ​​ത് എ​​ന്നാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ട് ക്യാ​​പ്റ്റ​​ന്‍റെ ആ​​രോ​​പ​​ണം. കാ​​ര​​ണം, ഹ​​ർ​​ഷി​​ത് റാ​​ണ​​യ്ക്ക് ബാ​​റ്റിം​​ഗ് ഒ​​ട്ടും വ​​ശ​​മി​​ല്ല. ദു​​ബെ ചു​​രു​​ങ്ങി​​യ​​ത് 25 മൈ​​ൽ സ്പീ​​ഡ്കൂ​​ടി വേ​​ഗ​​ത്തി​​ൽ പ​​ന്ത് എ​​റി​​ഞ്ഞാ​​ലേ റാ​​ണ​​യ്ക്ക് ഒ​​പ്പ​​മെ​​ത്തു​​ക​​യു​​മു​​ള്ളൂ.

ഐ​​പി​​എ​​ല്ലി​​ലെ ഇം​​പാ​​ക്ട് പ്ലെ​​യ​​ർ രീ​​തി​​യി​​ലാ​​യി​​പ്പോ​​യി ഇ​​ന്ത്യ ന​​ട​​ത്തി​​യ ക​​ണ്‍​ക​​ഷ​​ൻ എ​​ന്നാ​​യി​​രു​​ന്നു മു​​ൻ​​താ​​രം ആ​​ർ. അ​​ശ്വി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. ഇം​​ഗ്ലീ​​ഷ് മു​​ൻ​​താ​​ര​​ങ്ങ​​ളാ​​യ കെ​​വി​​ൻ പീ​​റ്റേ​​ഴ്സ​​ണ്‍, മൈ​​ക്കി​​ൾ വോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​രും ഇ​​ന്ത്യ ക​​ണ്‍​ക​​ഷ​​ൻ നി​​യ​​മം വ​​ള​​ച്ചൊ​​ടി​​ച്ചെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഇ​​ന്ത്യ ക​​ണ്‍​ക​​ഷ​​നാ​​യി ഇ​​റ​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത് ര​​മ​​ണ്‍​ദീ​​പ് സിം​​ഗി​​നെ ആ​​യി​​രു​​ന്നു. നി​​യ​​മം ദു​​രു​​പ​​യോ​​ഗം ചെ​​യ്യാ​​തി​​രി​​ക്കാ​​ൻ ഐ​​സി​​സി അ​​ധി​​കൃ​​ത​​ർ ശ്ര​​ദ്ധി​​ക്കേ​​ണ്ട സ​​മ​​യ​​മാ​​യെ​​ന്നും അ​​ശ്വി​​ൻ ത​​ന്‍റെ യു​​ട്യൂ​​ബ് ചാ​​ന​​ലി​​ലൂ​​ടെ സൂ​​ചി​​പ്പി​​ച്ചു.

ക​​ണ്‍​ക​​ഷ​​ൻ എ​​പ്പോ​​ൾ, എ​​ങ്ങ​​നെ

മാ​​ച്ച് റ​​ഫ​​റി ജ​​വ​​ഗ​​ൽ ശ്രീ​​നാ​​ഥാ​​ണ് ക​​ണ്‍​ക​​ഷ​​നാ​​യി ഹ​​ർ​​ഷി​​ത് റാ​​ണ​​യെ ഇ​​റ​​ക്കാ​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. ക​​ണ്‍​ക​​ഷ​​ൻ അ​​നു​​മ​​തി​​ക്കാ​​യി ടീം ​​മെ​​ഡി​​ക്ക​​ൽ അം​​ഗ​​മോ ടീം ​​മാ​​നേ​​ജ്മെ​​ന്‍റോ മാ​​ച്ച് റ​​ഫ​​റി​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ക. മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ ക​​ളി​​ക്കാ​​ര​​ന് തു​​ട​​ർ​​ന്നു മൈ​​താ​​ന​​ത്ത് ഇ​​റ​​ങ്ങാ​​ൻ സാ​​ധി​​ക്കാ​​തെ​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ടി​​നെ ഇ​​റ​​ക്കാ​​ൻ മാ​​ച്ച് റ​​ഫ​​റി അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. പ​​രി​​ക്കേ​​റ്റ ഉ​​ട​​ൻ​​ത​​ന്നെ ഐ​​സി​​സി മാ​​ച്ച് റ​​ഫ​​റി​​ക്ക് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​പേ​​ക്ഷ ന​​ൽ​​ക​​ണ​​മെ​​ന്നു​​ണ്ട്. പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​കു​​ന്ന താ​​ര​​ത്തി​​ന്‍റെ അ​​തേ റോ​​ളി​​ൽ ഉ​​ള്ള ആ​​ളാ​​യി​​രി​​ക്ക​​ണം ക​​ണ്‍​ക​​ഷ​​നി​​ലൂ​​ടെ ക​​ള​​ത്തി​​ലെ​​ത്തേ​​ണ്ട​​തെ​​ന്നാ​​ണ് നി​​യ​​മം.