അതിർത്തിവേലി പ്രതിഷേധമറിയിച്ച് ബംഗ്ലാദേശ്
Monday, January 13, 2025 2:59 AM IST
ധാക്ക: അതിർത്തിയിൽ വേലി നിർമിക്കുന്നത് അനധികൃതമാണെന്ന വാദവുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ വിളിച്ചുവരുത്തി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു.
ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി എംഡി ജാഷിം ഉദ്ദിൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ഉച്ചയോടെ ഇന്ത്യൻ പ്രതിനിധി മന്ത്രാലയത്തിൽ എത്തുകയായിരുന്നു. അതിർത്തിയിൽ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് വേലി കെട്ടുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യൻ പ്രതിനിധി അറിയിച്ചു. പ്രശ്നത്തിൽ ബിഎസ്എഫും ബംഗ്ലാദേശ് അതിർത്തിസംരക്ഷണസേനയും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.