മാ​യ​ന്നൂ​രിൽസ്വ​ർ​ണാ​ഭ​ര​ണം പോ​ലീ​സി​ൽ ഏ​ല്പിച്ച് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി
Sunday, June 23, 2024 6:47 AM IST
മാ​യ​ന്നൂ​ർ: ടൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ൽ നി​ന്നും ല​ഭി​ച്ച സ്വ​ർ​ണാ​ഭ​ര​ണം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി.

മാ​യ​ന്നൂ​ർ സെ​ന്‍റ്. തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മാ​യ​ന്നൂ​ർ മൂ​പ്പി​നി​യി​ൽ രാ​മ​ദാ​സി​ന്‍റെ മ​ക​ൾ ശ്വേ​ത​ദാ​സ് (15), റി​ജേ​ഷി​ന്‍റെ മ​ക​ൾ അ​ഞ്ജ​ന (15) എ​ന്നി​വ​രാ​ണ് വീ​ണു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്.


കഴിഞ്ഞദിവസം വൈ​കീ​ട്ടാ​ണ് സം​ഭ​വം. വാ​ർ​ത്ത​യ​റി​ഞ്ഞ് ഉ​ട​മ ചി​റ​ങ്ക​ര ക​ല്ലാ​നി​ശേ​രി​തൊ​ടി വീ​ട്ടി​ൽ സ​ജീ​ഷ് ഇന്നലെ സ്റ്റേ​ഷ​നി​ൽ എ​ത്തി ഒ​ന്ന​ര​പ​വ​നോ​ളം വ​രു​ന്ന കൈ​ചെ​യി​ൻ കൈ​പ്പ​റ്റി.