ആളൂര്‍: കേരള ജൈവകര്‍ഷക സമിതി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു.
ജൈവ കര്‍ഷകസമിതി ജില്ലാ പ്രസിഡന്റ് ശിവരാമന് തുമ്പരത്തി അധ്യക്ഷതവഹിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇന്‍ചാര്‍ജ് നിംബ ഫ്രാന്‍സിസ് കര്‍ഷകരെ ആദരിച്ചു.
പഞ്ചായത്തംഗം മിനി സുധീഷ്, കുടുംബശ്രീ ചെയര്പേഴ്സന് സ്റ്റെല്ല വില്സന്, വനമിത്ര പുരസ്കാര ജേതാവ് വി.കെ. ശ്രീധരന്, ജൈവകര്‍ഷക സമിതി ജില്ല സെക്രട്ടറി നിഷ അപ്പാട്ട്, സി. രാജഗോപാലന്‍, പി.എം. ശശിധരന്, കെ.എസ്. ഉണ്ണികൃഷ്ണന്, ഒ.ജെ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ശിവരാമന് തുമ്പരത്തി - പ്രസിഡന്റ്, രാമചന്ദ്രന് ഏറാക്കല്‍, ഒ.ജെ. ഫ്രാന്‍സിസ് - വൈസ് പ്രസിഡന്റുമാര്‍, നിഷ അപ്പാട്ട് - സെക്രട്ടറി, ഇ.ഡി. അശോകന്, കെ.ജെ. ജെയിംസ് - ജോയിന്റ് സെക്രട്ടറിമാര്‍, പി.എം. ശശിധരന് -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.