കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്തിൽ പി. ഭാസ്കരന്റെ സ്മരണാർഥം ഭാസ്കരസ്മൃതി സംഘടിപ്പിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ. ഗീത സ്മൃതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി. തങ്കം അധ്യക്ഷത വഹിച്ചു. ഗാനനിരൂപകൻ ഇ. ജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂർ സുഖസ്വരയുടെ ഗാനമേളയും സ്മൃതിക്കു മികവേകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി നന്ദിയും പറഞ്ഞു.