പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​ൽ ടോ​റ​സ് ലോ​റി​യി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Saturday, June 15, 2024 11:10 PM IST
പെ​രി​ഞ്ഞ​നം: ദേ​ശീ​യ പാ​ത 66 പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​ൽ ടോ​റ​സ് ലോ​റി​യി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പെ​രി​ഞ്ഞ​നം വെ​സ്റ്റ് സ്വ​ദേ​ശി പ​ള്ളി​യാ​ശ്ശേ​രി പ്രി​യ​ൻകുമാർ (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഭാ​ര്യ​യെ ജോ​ലി സ്ഥ​ല​ത്തു ആ​ക്കി തി​രി​ച്ചു വ​രു​മ്പോ​ഴാ​ണ് സ്കൂ​ട്ട​റി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച​ത് . ലോ​റി ഇ​യാ​ളു​ടെ ദേ​ഹ​ത്ത് കൂ​ടി ക​യ​റി​യി​റ​ങ്ങി​യെ​ന്നു പ​റ​യു​ന്നു. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ഭാ​ര്യ: സ​ജി​നി. മ​ക്ക​ൾ: മി​ഖ, നി​ഖ, റി​ഖ.