അ​മ​ല​യി​ല്‍ മു​ടിദാ​നംന​ട​ത്തി ന​ടി മാ​ള​വി​ക
Sunday, June 16, 2024 7:29 AM IST
തൃ​ശൂ​ർ: കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു മു​ടി ദാ​നംചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്നു മൂ​ന്നു വ​ര്‍​ഷം മു​ന്‍​പ് പ​റ​ഞ്ഞ വാ​ക്കു​പാ​ലി​ച്ച് ന​ടി മാ​ള​വി​ക. അ​മ​ല​യി​ല്‍ ന​ട​ന്ന വി​ഗ് ദാ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്ക​വെ ന​ടി ത​ന്‍റെ മു​ടി ദാ​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ 76 കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു വി​ഗ് ദാ​നം ചെ​യ്തു. അ​മ​ല ഡ​യ​റ​ക്ട​ര്‍ ഫാ.​ ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ.​ ജെ​യ്സ​ണ്‍ മു​ണ്ട​ന്മാ​ണി, ഫാ. ​ഷി​ബു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ഡോ. ​രാ​കേ​ഷ് എ​ല്‍.​ ജോ​ണ്‍, കേ​ശ​ദാ​നം കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​കെ. സെ​ബാ​സ്റ്റ്യ​ന്‍, ഹെ​യ​ര്‍ ഡൊ​ണേ​ഷ​ന്‍ റി​ക്കാ​ര്‍​ഡ് ഹോ​ള്‍​ഡ​ര്‍ കെ.​കെ. സു​ക​ന്യ, സി​മ്മി ബാ​ല​ച​ന്ദ്ര​ന്‍, സി​സ്റ്റ​ർ ഡോ. ​ആ​ന്‍​സി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജോ​മോ​നും മു​ടി ന​ല്കി

പു​ന്ന​യൂ​ർ​ക്കു​ളം: ജോ​മോ​ൻ മു​ടി വ​ള​ർ​ത്തു​ന്ന​ത് അ​ഴ​കി​ന​ല്ല; കാ​രു​ണ്യ​ ത്തി​നാ​ണ്. വൈ​ല​ത്തൂ​ർ ചു​ങ്ക​ത്ത് ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​മോ​ൻ ഓ​മ​നി​ച്ചുവ​ള​ർ​ത്തു​ന്ന മു​ടി കാ​ൻ​സ​ർരോ​ഗി​ക​ൾ​ക്കാ​യി അ​മ​ല ആ​ശു​പ​ത്രി​ക്ക് ദാ​നം ചെ​യ്യു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ്. നീ​ട്ടി​വ​ള​ർ​ത്തി​യ​ മു​ടി ക​ഴി​ഞ്ഞ​ദി​വ​സം മു​റി​ച്ചു​ന​ല്കി.