കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു
Friday, June 21, 2024 6:30 AM IST
വി​ഴി​ഞ്ഞം: യാ​ത്ര​ക്കാ​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. തീ​പ​ട​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ അ​ടി​മ​ല​ത്തു​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് അ​ടി​മ​ല​ത്തു​റ​യി​ൽ എ​ത്തി യാ​ത്ര​ക്കാ​രു​മാ​യി തി​രി​ച്ച നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യു​ടെ ബ​സി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.


എ​ൻ​ജി​ൻ ഭാ​ഗ​ത്ത് നി​ന്ന് തീ​യും പു​ക​യും ക​ണ്ട​തോ​ടെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ ജീ​വ​ന​ക്കാ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി.

വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞ​ത്ത് നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​പൂ​ർ​ണ​മാ​യ് അ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.