വെങ്ങിണിശേരി പയ്യപ്പാട്ട് കുടുംബക്ഷേത്രത്തിൽ മോഷണം
Sunday, June 16, 2024 7:29 AM IST
ചേ​ർ​പ്പ്: വെ​ങ്ങി​ണി​ശേ​രി പ​യ്യ​പ്പാ​ട്ട് കു​ടും​ബ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ട്ട് ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക യും ​മൂ​ന്ന് ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ക്ഷേ​ത്ര തി​ട​പ്പ​ള്ളി യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​ലി​യ ഉ​രു​ളി​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എ​ല്ലാ ദി​വ​സ​വും വി​ള​ക്കു​വെ​പ്പ് ഉ​ണ്ടെ​ങ്കി​ലും മ​ല​യാ​ള മാ​സം ഒ​ന്നാം തീ​യ​തി മാ​ത്ര​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ പൂ​ജ ന​ട​ക്കാ​റു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​പ്പ് പോ​ലീ​സി​ൽ പ​രാ​ തി ന​ൽ​കി.