കേരളത്തിൽ വിരുന്നെത്താറുള്ള ഗ്രേ ഷ്രൈക്ക് പക്ഷിയെ ഏനാമാവിൽ കണ്ടെത്തി
Saturday, June 15, 2024 12:20 AM IST
വെ​ങ്കി​ട​ങ്ങ്: അ​ത്യ​പൂ​ർ​വ​മാ​യി കേ​ര​ള​ത്തി​ൽ വി​രു​ന്നെ​ത്താ​റു​ള്ള ഗ്രേ ​ഷ്രൈ​ക്ക് എ​ന്ന പ​ക്ഷി​യെ ഏ​നാ​മാ​ക്ക​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി.

ലാ​നി​യ​സ് എ​ക്‌​സ്‌​ക്യൂ​ബി​റ്റ​ർ ല​ഹ്‌​തോ​റ എ​ന്നാ​ണ് ഇ​വ​യു​ടെ ശാ​സ്ത്ര നാ​മം. പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ പോ​ൾ വെ​ങ്കി​ട​ങ്ങാ​ണ് ഗ്രെ ​ഷ്രൈ​ക്കി​നെ ക​ണ്ടെ​ത്തി​യ​തും തി​രി​ച്ച​റി​ഞ്ഞ​തും. ക​റു​പ്പും വെ​ളു​പ്പും ഇ​ട​ക​ല​ർ​ന്ന നി​റ​ത്തി​ലു​ള്ള ഇ​വ​യെ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന മ​റ്റു ഷ്രൈ​ക്കു​ക​ളി​ൽ നു​ന്നും ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ തി​രി​ച്ച​റി​യാ​നാ​കും. വ​ലി​യ പ്രാ​ണി​ക​ളെ ഭ​ക്ഷ​ണ​മാ​ക്കു​ന്ന ഇ​വ പി​ടി കൂ​ടു​ന്ന ഇ​ര​ക​ളെ ചെ​ടി​ക​ളു​ടെ മു​ള്ളു​ക​ളി​ലും മ​റ്റും കോ​ർ​ത്തു സൂ​ക്ഷി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ ഇ​വ​യെ ബു​ച്ച​ർ ബേ​ർ​ഡ്സ് എ​ന്നും വി​ളി​ക്കാ​റു​ണ്ട്. കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ കാ​ണു​ന്ന​ത് മൂ​ന്നി​നം ഷ്രൈ​ക്കു​ക​ളെ​യാ​ണ്. ഇ​വ​യു​ടെ കു​ടും​ബ​ത്തി​ൽ പെ​ടു​ന്ന ചാ​ര ഷ്രൈ​ക്കു​ക​ളി​ൽ പ​തി​നാ​ല് ഉ​പ​ജാ​തി​ക​ളു​മു​ണ്ട്. അ​തി​ലൊ​രു വി​ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ ഗ്രേ ​ഷ്രൈ​ക്ക്.

ഇ​ന്ത്യ​യു​ടെ മ​ധ്യ​ഭാ​ഗ​ത്തും നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്നു. 1993 ൽ ​എ​ഴു​തി​യ എ ​ബു​ക്ക് ഓ​ഫ് കേ​ര​ള ബേ​ർ​ഡ്സ് എ​ന്ന പു​സ്ത​ക​ത്തി​ൽ ഈ ​പ​ക്ഷി​യെ ക​ണ്ടെ​ത്തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 1991 ൽ ​വ​യ​നാ​ട്ടി​ലും, 1992 ൽ ​പ​റ​മ്പി​ക്കു​ള​ത്തും പ​ക്ഷി സ​ർ​വേ​ക്കി​ടെ ഇ​വ​യെ ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

നീ​ണ്ട 32 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് ഇ​വ​യെ തൃശൂ​ർ ഏ​നാ​മാ​വി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ണ്ടെ​ത്തു​ന്ന​തും ചി​ത്രം പ​ക​ർ​ത്തു​ന്ന​തും. കോ​ൾ നി​ല​ങ്ങ​ളു​ടെ ജൈ​വ പ്രാ​ധാ​ന്യം ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കു​ന്ന ഈ ​ക​ണ്ടെ​ത്ത​ൽ പ​ക്ഷി​നി​രീ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണ്.