തൃ​ശൂ​ർ - കു​റ്റി​പ്പു​റം റോ​ഡ് ഉ​ട​ൻ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും: മ​ന്ത്രി
Thursday, June 13, 2024 1:14 AM IST
കുന്നംകുളം: തൃ​ശൂ​ർ-​കു​റ്റി​പ്പു​റം റോ​ഡ് ഉ​ട​ൻ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 33.23 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സ്റ്റേ​റ്റ് ഹൈ​വേ വി​ക​സി​പ്പി​ക്കാ​ൻ 316.82 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 2021 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നു പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നോ വ​ർ​ക്ക് ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് പു​രോ​ഗ​തി ഉ​ണ്ടാ​ക്കാ​നോ ക​രാ​റു​കാ​ർ​ക്ക് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് മേ​യി​ൽ ക​രാ​ർ ക​ന്പ​നി​യെ ടെ​ർ​മി​നേ​റ്റ് ചെ​യ്തു.

പ​ദ്ധ​തി റീ​ടെ​ൻ​ഡ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന​തി​നാ​ൽ റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ക​ർ​ശ​നനി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 29 ല​ക്ഷം രൂ​പ​യു​ടെ പ്രീ ​മ​ണ്‍​സൂ​ണ്‍ പ്ര​വൃ​ത്തി​ക​ൾ​ക്കു ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക ​യോ​ഗം വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.